തമിഴ്‌നാട് കാഞ്ചീപുരത്ത് മാധ്യമ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

തമിഴ്നാട് കാഞ്ചീപുരത്ത് മാധ്യപ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. തമിഴ് ടിവി റിപ്പോര്‍ട്ടര്‍ മോസസ് (26)ആണ് കൊല്ലപ്പെട്ടത്. ഭൂമാഫിയകള്‍ക്ക് എതിരായ വാര്‍ത്ത പരമ്പരയ്ക്ക് പിന്നാലെയാണ് കൊലപാതകം.

കാഞ്ചീപുരത്തെ വീടിന് മുന്നില്‍ വെച്ചാണ് മോസസിനെ ഇന്നലെ അര്‍ധരാത്രിയില്‍ കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങിവരവെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

രാഷ്ട്രീയ ഗുണ്ടകളാണ് കൊലപാതകത്തിന് പിന്നിലെന്ന് മോസസിന്റെ കുടുംബം ആരോപിച്ചു. മൃതദേഹം ഏറ്റെടുക്കാതെ ആശുപത്രിക്ക് മുന്നില്‍ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധം നടത്തുകയും ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് തമിഴ്‌നാട് പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്. കാഞ്ചീപുരം പഴയ നല്ലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top