Section

malabari-logo-mobile

സ്‌ത്രീകളെ പൂജാരികളാക്കാനുള്ള നീക്കത്തെ അനുകൂലിച്ച്‌ തമിഴ്‌ സംഘടനകള്‍;; എതിര്‍പ്പുമായി ചില ഹിന്ദുസംഘടനകള്‍

HIGHLIGHTS : ചെന്നൈ: സ്‌ത്രീകളെ പൂജാരിമാരാക്കാനുള്ള തമിഴ്‌നാട്‌ സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ തമിഴ്‌സംഘടനകള്‍. ഭരണകക്ഷിയായ ഡിഎംകെയും ഈ നീക്കത്തിനെ...

ചെന്നൈ: സ്‌ത്രീകളെ പൂജാരിമാരാക്കാനുള്ള തമിഴ്‌നാട്‌ സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ തമിഴ്‌സംഘടനകള്‍. ഭരണകക്ഷിയായ ഡിഎംകെയും ഈ നീക്കത്തിനെ സ്വാഗതം ചെയ്‌തു. കൂടാതെ ദേവസ്വം വകുപ്പിന്‌ കീഴിലുള്ള ക്ഷേത്രങ്ങളില്‍ സംസ്‌കൃതമൊഴിവാക്കി തമിഴില്‍ പൂജ ചെയ്യാനുള്ള അനുമതിയും നടപ്പിലാക്കും

2006 ല്‍ ബ്രാഹ്മണരല്ലാത്തവരെ പൂജാരിയാക്കിക്കൊണ്ടുള്ള കരുണാനിധി സര്‍ക്കാരിന്റെ തീരുമാനത്തിന്റെ തുടര്‍ച്ചയാണ്‌ ഇതെന്ന്‌ ഡിഎംകെ പ്രതികരിച്ചു.

sameeksha-malabarinews

അതേ സമയം എതിര്‍പ്പുമായി ചില ഹിന്ദു സംഘടനകളും രംഗത്തെത്തിയട്ടുണ്ട. ഹിന്ദു ചാരിറ്റബിള്‍ ട്രസ്റ്റ്‌ ഇതിനായി യോഗം വിളിച്ചിട്ടുണ്ട്‌. പരമ്പരാഗതമായ പുരുഷന്‍മാര്‍ മാത്രം പൂജ ചെയ്യുന്ന അമ്പലങ്ങളില്‍ ഈ മാറ്റം കൊണ്ടുവരാനുള്ള നീക്കം അനുവദിക്കാനാവില്ലെന്നാണ്‌ ഇവര്‍ പറയുന്നത്‌. ഇത്‌ ആചാരലംഘനത്തിന്‌ ഇടയാക്കുമെന്നും, ഇതില്‍ നിന്നും പിന്‍മാറണമെന്നും ഇവര്‍ സര്‍ക്കാരിനോട്‌ ആവിശ്യപ്പെട്ടു.

മുപ്പത്താറായിരത്തിലധികം ക്ഷേത്രങ്ങളിലാണ്‌ സ്‌ത്രീകള്‍ക്ക്‌ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്‌. നാം തമിഴര്‍ കച്ചിയുള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിന്റെ നീക്കത്തിന്‌ പിന്തുണയുമായി രംഗത്തുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!