കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കണിച്ചാറില്‍ ഒന്നര വയസ്സുള്ള പെണ്‍കുട്ടിക്ക് രണ്ടാനച്ഛന്റെ ക്രൂരമമര്‍ദ്ധനം തലക്കും കൈക്കും പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേളകം പോലീസ് പെണ്‍കുട്ടിയുടെ രണ്ടാനച്ഛനായ രതീഷിനും അമ്മ രമ്യക്കുമെതിരെ കേസെടുത്തു. കുഞ്ഞിന്റെ തോളെല്ലിന് പൊട്ടുണ്ട്.
ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഒരുമാസമെ ആയിട്ടൊള്ളു. രതീഷ് രമ്യയുടെ ആദ്യബന്ധത്തിലുള്ള ഈ കുട്ടിക്ക് മുലപ്പാല്‍ കൊടുക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്ന് മുത്തശ്ശി സുലോചന പറഞ്ഞു.
പരിശോധനയില്‍ കുഞ്ഞിന് രണ്ട് ദിവസം മുന്‍പ് മര്‍ദ്ധനമേറ്റിരുന്നുവെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് മര്‍ദ്ധനം മറിച്ചുവെച്ചതിന് അമ്മയുടെ പേരില്‍ കേസെടുത്തത്.




