കാബൂള്‍: താലിബാനെതിരെ പ്രതിരോധം തീര്‍ത്ത് അഫ്ഗാന്‍ സേന. അന്ദറാബ് മേഖലയില്‍ താലിബാനുമായി അഫ്ഗാന്‍ സേനയുടെ പോരാട്ടം തുടരുകയാണ്.
അഫ്ഗാനിസ്ഥാനിലെ ഫജ്‌റ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ താലിബാന്റെ കമാന്‍ഡര്‍ ഉള്‍പ്പെടെ 50 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. താലിബാന്റെ ബനു കമാന്‍ഡറും കൂട്ടാളികളായ മൂന്ന് പേരും ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്.
അതേസമയെ താലിബാനോട് ചെറുത്ത് നില്‍പ്പ് നടത്തുന്ന അഫ്ഗാന്‍ സേനയിലെ ഒരാള്‍ കൊല്ലപ്പെടുകയും 6 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




