Section

malabari-logo-mobile

സെന്‍കുമാറിനെതിരെ കേസെടുത്തു

HIGHLIGHTS : തിരുവനന്തപുരം:പ്രസ്‌ക്ലബ്ബില്‍ വെച്ച് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തയ സംഭവത്തില്‍ മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ കേസെടുത്തു. തിരുവനന്തപുരം പ്രസ...

തിരുവനന്തപുരം:പ്രസ്‌ക്ലബ്ബില്‍ വെച്ച് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തയ സംഭവത്തില്‍ മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ കേസെടുത്തു. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിനാണ് കണ്‍ഡോണ്‍മെന്റ് പോലീസ് സെന്‍കുമാറിനെതിരെ കേസെടുത്തിരിക്കുമന്നത്. വാര്‍ത്താസമ്മേളനത്തില്‍ സെന്‍കുമാറിനൊപ്പം പങ്കെടുത്ത സുഭാഷ് വാസു ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.

എസ്എന്‍ഡിപിയില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വാര്‍ത്താ സമ്മേളനം നടത്തവെ ടിപി സെന്‍കുമാര്‍ മാധ്യമ പ്രവര്‍ത്തകനോട് ക്ഷുഭിതനായി സംസാരിക്കുകയായിരുന്നു. ഡിജിപി ആയിരുന്നപ്പോള്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത് അന്വേഷിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴായിരുന്നു സെന്‍കുമാര്‍ ക്ഷുഭിതനായി സംസാരിച്ചത്. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകനാണോ എന്നും മദ്യപിച്ചിട്ടുണ്ടോയെന്നും സെന്‍ കുമാര്‍ ചോദിച്ചു. നിങ്ങളുടെ രീതിയും സംസാരവും കണ്ടപ്പോള്‍ മദ്യപിച്ചതുപോലെയാണ് തോന്നുന്നതെന്നും അയാളെ പിടിച്ച് പുറത്താക്കണമെന്നും സെന്‍കുമാര്‍ കയര്‍ത്തു സംസാരിക്കുകയായിരുന്നു.

sameeksha-malabarinews

ഇതെതുടര്‍ന്ന് സെന്‍കുമാറിനെതിരെയും ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടരി സുഭാഷ് വാസുവിനെതിരെയും മാധ്യമ പ്രവര്‍ത്തകന്‍ പരാതി നല്‍കിയിരുന്നു. കടവില്‍ റഷീദാണ് കന്റോണ്‍മെന്റ് പോലീസില്‍ പരാതി നല്‍കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!