HIGHLIGHTS : (ടി ഗുഹന്) കോഴിക്കോട് നഗരം ഒരു പുരാതന ഗുഹ;
(ടി ഗുഹന്)
കോഴിക്കോട് നഗരം
ഒരു പുരാതന ഗുഹ;
അതിന്റെ ഉള്ളറകളില്‍
നീ കോറിയിട്ട
വട്ടെഴുത്തുകളും
വേട്ടച്ചിത്രങ്ങളും
എനിക്ക്
കൂട്ടിവായിക്കാന്‍ കഴിയുന്നില്ല.

നശിച്ചവംശത്തിന്റെ
അവശിഷ്ടങ്ങളായ്
ഇരുട്ടില്‍ ചിതറിക്കിടക്കുന്ന
നിന്നെയും.
മണ്ണില്‍മിഴിക്കുന്ന
കണ്ണുകളേക്കാള്‍
നിസ്സഹായമായ വാക്കുകള്‍
കാല്‍പ്പാടുകളേക്കാള്‍
ഒറ്റപ്പെട്ടലിപികള്‍
രണ്ടു വരികള്‍.
രണ്ടു പാളങ്ങള്‍.
നീ ഒളിവിലുള്ള
മറ്റേയാള്‍ക്കുവേണ്ടി മാത്രം
പകല്‍ മുഴുവന്‍
ഒഴിഞ്ഞമൂലകളില്‍
തല താഴോട്ടാക്കി
തൂങ്ങികിടക്കുന്ന
രാത്രി
ഗതികിട്ടാത്ത
ചിറകടികളായ് വന്ന്
വിളക്കണയ്ക്കുന്നു.
സൂര്യന്‍ കടലില്‍ താഴുന്നു
നീ ലഹരിയിലും
കടന്നുപോകുന്നത്
ഒരു ഉല്‍സവം
കാലുറയ്ക്കാത്തത്
ഒരു തലമുറയ്ക്ക്
നാവു കുഴയുന്നത്
ഒരു സംസ്‌കാരത്തിന്
വിറങ്ങലിച്ചു കിടക്കുന്നത്
മഴുവിന്
കടല്‍ പിന്‍വാങ്ങിയ
ഭൂമി.
തെരുവുകള്‍
പാതിരയ്ക്ക്
നിന്റെ കാലൊച്ചകള്‍
അയവിറക്കുന്നു
നീ
ഒരു തലയോട്ടികൊണ്ട്
തീവണ്ടി അട്ടിമറിക്കുന്നു.
പുഴുക്കള്‍
ഏത്
കണ്ണുപൊട്ടന്‍ വൈദത്തിന്റെ
വിരലുകള്‍ ?
നദികളും നക്ഷത്രങ്ങളും
നമുക്കൊപ്പം സഞ്ചരിക്കുന്നു
ചില സന്ധ്യകളില്‍
കുന്നുകള്‍ക്കും മേഘങ്ങള്‍ക്കും
മരിച്ചവരുടെ മുഖഛായ.
ഷൊര്‍ണ്ണൂര്‍ മംഗലാപുരം പാത
ഒറ്റക്കണ്ണന്‍ അസുരന്റെ
ശബ്ദതാര :
ഓടുന്ന തീവണ്ടിയുടെ
ആഴത്തിലേക്ക്
ഉറ്റുനോക്കരുത്
മുറിഞ്ഞു വീണു
പിടയുന്ന തല
ഒരു ഇരയല്ല
വെറുതെ
കൊല്ലലും
വലിച്ചെറിയലും
ചക്രധാരികള്‍ക്ക്
എന്നും
നായാട്ടുരസം.
(ഇന്ത്യാടുഡേ, ഏപ്രില്‍, 1995)
മഞ്ഞു പൂശിയ തീവണ്ടി
വസ്ത്രത്തിനും വിശുദ്ധ വചനങ്ങള്‍ക്കുമപ്പുറത്ത്
വാങ്മയങ്ങള്‍ തികയാത്തവന്‍