സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് തനാന്‍തന്നെ; പെണ്‍കുട്ടിടെ ഫോണ്‍ സംഭാഷണം പുറത്ത്

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താന്‍ തന്നെ എന്ന് വെളിപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. സ്വാമിയുമായി ലൈംഗിക ബന്ധം ഉണ്ടായിട്ടില്ലെന്നും സ്വാമിയുടെ ജനനേന്ദ്രിയം മുറിയുമെന്ന് കരുതിയില്ല കത്തിവീശിയതെന്നും പെണ്‍കുട്ടി പറയുന്നു. പ്രതിഭാഗം അഭിഭാഷകനുമായി പെണ്‍കുട്ടി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

അയ്യപ്പദാസ് ആണ് ഗൂഢാലോചന നടത്തിയത്. രണ്ടു ദിവസം മുൻപ് അയ്യപ്പദാസ് കത്തി എത്തിച്ചു തന്നു. സ്വാമിയും തന്‍റെ അമ്മയും തമ്മിൽ ബന്ധമില്ലെന്നും പെൺകുട്ടി പറയുന്നു.

സ്വാമിയെ മനഃപൂർവം മുറിവേൽപ്പിച്ചതല്ല. സ്വാമിയുടെ ഒപ്പമിരുന്നപ്പോൾ കത്തിയെടുത്ത് ചെറുതായി വീശുകയായിരുന്നു. വയറിൽ ചെറിയ മുറിവുണ്ടായെന്നേ കരുതിയുള്ളൂ. ലിംഗം 90 ശതമാനം മുറിയാൻ മാത്രം ഒന്നും ചെയ്തില്ല. സംഭവ ശേഷം പൊലീസിനെ അറിയിക്കാൻ പറഞ്ഞതും അയ്യപ്പദാസാണ്. പൊലീസ് പറഞ്ഞതനുസരിച്ചാണ് മൊഴി നൽകിയത്.

അതേസമയം, കഴിഞ്ഞ ദിവസം പെൺകുട്ടി എഴുതി‍യ കത്ത് പ്രതിഭാഗം അഭിഭാഷകൻ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ കത്തും ഇപ്പോൾ പുറത്തുവന്ന ഫോണ്‍ സംഭാഷണവും തമ്മില്‍ പൊരുത്തക്കേട് ഉള്ളതായി റിപ്പോർട്ട്.

Share news
error: Content is protected !!
Scroll to Top