സ്വാമി അഗ്നിവേശ് ഹിന്ദു വിരുദ്ധനാണ്, കാലന്‍ എന്തുകൊണ്ട് ഇത്രയും കാലം കാത്തിരുന്നതെന്ന് എന്നെ അതിശയപ്പെടുന്നു: അധിക്ഷേപവുമായി മുന്‍ സിബിഐ ഡയറക്ടര്‍

ഇന്നലെ അന്തരിച്ച ഹിന്ദു സന്യാസിയും സാമൂഹ്യ പ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശിനെതിരെ രൂക്ഷമായ അധിക്ഷേപവുമായി സിബിഐ മുന്‍ഡയറക്ടര്‍ നാഗേശ്വര റാവു. കാലന്‍ എന്തുകൊണ്ട് ഇത്രയും കാലം കാത്തിരുന്നതെന്ന് എന്നെ അതിശയപ്പെടുത്തുന്നു എന്നും നാഗേശ്വരറാവു ട്വിറ്ററില്‍ കുറിച്ചു.
‘ നിങ്ങള്‍ ഒരു കാഷായ വസത്രധാരിയായ ഹിന്ദു വിരുദ്ധനാണ്, സിംഹതോലണിഞ്ഞ ചെന്നായ, ഹിന്ദുമതത്തിന് വലിയ നാശനഷ്ടമാണ് നിങ്ങള്‍ വരുത്തിയത്. നിങ്ങള്‍ ഒരു തെലുങ്ക് ബ്രാഹ്മണനായി ജനിച്ചതില്‍ ലജ്ജിക്കുന്നു. കാലന്‍ എന്തുകൊണ്ട് ഇത്രയും കാലം കാത്തിരുന്നതെന്ന്ാ എന്നെ അതിയശയപ്പെടുത്തുന്നു’. എന്നതരത്തിലായിരുന്നു നാഗേശ്വര റാവുവിന്റെ ട്വീറ്റ്.

ആര്യസമാജ പണ്ഡിതനുമായ സ്വാമി അഗ്നിവേശ് ഇന്നലെയാണ് അന്തരിച്ചത്. ദില്ലി എയിംസില്‍ ചികിത്സയിലായിരുന്നു.
ജാതി വിരുദ്ധ സമരം, മദ്യത്തിനെതിരയുള്ള പ്രചരണം, സത്രീകളുടെ അവകാശത്തിനു വേണ്ടിയുള്ള പ്രചരണത്തിലുമെല്ലാമായിരുന്നു സ്വാമി അഗ്നിവേശ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

ട്വീറ്റ് വന്നതോടെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നു. എന്നാല്‍ ട്വീറ്റിന് നല്‍കിയ മറുപടികളിലും നാഗേശ്വര റാവു ഇത്തരം അധിക്ഷേപങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. ക്രൂരന്‍മാര്‍ മരിച്ച ദിവസങ്ങളിലെ ഞങ്ങള്‍ ഉത്സവങ്ങളായി ആഘോഷിക്കുന്നത്, അതിന് കാരണമുണ്ട് അവര്‍ സമൂഹത്തെ നശിപ്പിക്കുന്ന കീടങ്ങളാണ്, അവുരുടെ മരണങ്ങള്‍ ആഘോഷത്തിന് കാരണമാണ്. തിന്‍മയെ സംരക്ഷിക്കരുത് എന്നും വീണ്ടും കമന്റായി മുന്‍ സിബിഐ ഡയറക്ടര്‍ എഴുതുന്നു.

Share news
error: Content is protected !!
Scroll to Top