
പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് മണ്ണ്, ജല സംരക്ഷണ പ്രവൃത്തികള്‍ക്ക് മുന്‍ഗണന നല്‍കി പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുളള പ്രവൃത്തികള്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പിലാക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ലേബര്‍ ബഡ്ജറ്റും വാര്‍ഷിക കര്‍മ്മ പദ്ധതിയും തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഗ്രാമ/ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരുടെ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമാവധി പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് പരിസ്ഥിതിക്ക് കോട്ടം പറ്റാത്ത രീതിയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനും വര്‍ഷങ്ങളായി തരിശായി കിടക്കുന്ന പ്രദേശങ്ങള്‍ കൃഷിക്ക് ഉപയോഗിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളും വാര്‍ഷിക കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന് കലക്ടര്‍ ഓര്‍മിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സറീന ഹസീബ് അദ്ധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രീതി മേനോന്‍, ജില്ലാ എന്‍ജിനീയര്‍ ഫാത്തിമ തസ്നി എന്നിവര്‍ വിഷയാവിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് കലാം മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുള്‍റഹ്‌മാന്‍ ജില്ലാ ഐ.ടി.പി റീന എന്നിവര്‍ സംസാരിച്ചു. ഡിസംബര്‍ 20 നകം ഗ്രാമസഭകള്‍ ചേര്‍ന്ന് വാര്‍ഷിക കര്‍മ്മ പദ്ധതിക്ക് അംഗീകാരം നല്‍കി ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗീകരിച്ച് ജനുവരി 5 നകം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടതുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




