ഇന്ത്യാ പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണുകള്‍ കണ്ടതായി സംശയം

ശ്രീനഗർ : ഇന്ത്യാ പാകിസ്താന്‍ അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പാക് ഡ്രോണുകള്‍ കണ്ടതായി സംശയം. ജമ്മു കശ്മീരിലെ നൗഷേര സെക്ടറിലാണ് സംഭവം. ഡ്രോണിന് നേരെ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തു. പ്രദേശത്ത് നിന്ന് നിരവധി ഡ്രോണുകള്‍ കണ്ടെത്തിയെന്നും വിവരമുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി അതിര്‍ത്തിയില്‍ ജാഗ്രത ശക്തമാണ്.

ഞായറാഴ്ച വൈകിട്ട് ആറരയ്ക്കും ഏഴരയ്ക്കുമിടയിലാണ് സംഭവം.ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് കണ്ടതിന് സമാനമായി രാത്രി ആകാശം പ്രകാശമാനമാക്കുന്ന ട്രേസര്‍ റൗണ്ടുകളുടെയും, വെടിയുണ്ടകളുടെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു. ഡ്രോണുകൾ തോക്കുകളോ മയക്കുമരുന്നുകളോ ഉപേക്ഷിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സൈന്യം ഈ പ്രദേശം നിരീക്ഷിച്ചുവരികയാണ്.

ഗനിയ-കല്‍സിയാന്‍ ഗ്രാമത്തിന് മുകളിലാണ് ആദ്യം ഡ്രോണ്‍ കാണപ്പെട്ടത്. ഉടനെ സൈന്യം മെഷീന്‍ ഗണ്ണുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തു. രാജൗരിയിലെ തന്നെ ഖബ്ബര്‍ ഗ്രാമത്തിലും, സാംബയിലെ രാംഗഡ് സെക്ടറിലും, പൂഞ്ചിലെ മങ്കോട്ട് സെക്ടറിലും ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top