
കുഴിമണ്ണ പഞ്ചായത്ത് മൊടത്തിക്കുണ്ടിൽ കാറ്ററിംഗ് സർവീസ് സെറ്റിംഗ്സ് ഗോഡൗണിൽ വൻ തീപിടുത്തം . അഗ്നിരക്ഷാസേന എത്തി തീയണച്ചു.എട്ടു നിലയങ്ങളിൽ നിന്നായി പതിനൊന്ന് അഗ്നിരക്ഷാ വാഹനങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഞായറാഴ്ച 2.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. മൊടത്തിക്കുണ്ട് സ്വദേശി പുൽപ്പറമ്പത്ത് സഫീറിൻ്റെ ‘ഉടുസ്ഥതയിൽ ഉള്ള റോയൻ എം.എസ്.പി. കാറ്ററിംഗ് ഇവൻ്റ് സർവീസ് എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്. ഉടമയുടേത് ഉൾപ്പെടെ നാല് വീടുകൾ തൊട്ടടുത്ത് തന്നെ വീടുകൾ ഉണ്ടായിരുന്നത് ആശങ്ക പരത്തി എങ്കിലും വീടുകളിലേക്ക് തീ പടരാതെ അഗ്നിരക്ഷാസേന നിയന്ത്രിച്ചു. നഷ്ടം കണക്കാക്കി വരുന്നു.
കാലിക്കറ്റ് എയർപോർട്ടിൽ നിന്നും വാഹനം എത്തിയിരുന്നു. മലപ്പുറം. മഞ്ചേരി, പെരിന്തൽമണ്ണ, താനൂർ, തിരുവാലി , നിലമ്പൂർ, മുക്കം ,മീഞ്ചന്ത എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്ന് പതിനൊന്ന് യൂണിറ്റുകൾ സംഭവ സ്ഥലത്ത് എത്തിയിരുന്നു. അഞ്ച് മണിക്കൂറിലേറെ കഠിന പരിശ്രമം ചെയ്താണ് തീ അണച്ചത്. മലപ്പുറം സ്റ്റേഷൻ ഓഫിസർ ഇ.കെ. അബ്ദുൾ സലിം, മുക്കം സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂർ, തിരുവാലി അസി. സ്റ്റേഷൻ ഓഫീസർ കെ. യുസഫലി എന്നിവർ നേതൃത്വം നൽകി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




