
കൊണ്ടോട്ടി : കൊണ്ടോട്ടി മത്സ്യ മാർക്കറ്റിലേക്ക് മീനുമായി വന്ന ലോറിയിൽനിന്ന് പണം കവർന്ന കേസിലെ പ്രതി പിടിയിൽ. ഇടുക്കി രാജകുമാരി കാരഞ്ചേരി അനന്തു (26)ആണ് പിടിയിലായത്. ലോറിയുടെ സീറ്റിനടിയിയിൽ സൂക്ഷിച്ചു അഞ്ച് ലക്ഷത്തോളം രൂപയാണ് കവർന്നത്.
താനാളൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. അനന്തു ലോറിയിൽ ഒരുമാസമായി ക്ലിനർ ജോലിക്ക് കയറിയിരുന്നു. കവർച്ചയ്ക്കുശേഷം ഒളിവിൽ ഴിഞ്ഞ പ്രതിയെ ഏഴ് മാസത്തിനു ശേഷം കാസർകോടു നിന്നാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്.
മോഷണശേഷം ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നും രാജ്യത്തിലെ വിവിധ ഇടങ്ങളിൽ താമസിച്ച് തട്ടിപ്പുകൾ നടത്തിയതായും പൊലീസ് പറഞ്ഞു. കൊണ്ടോട്ടി പൊലീസ് ഇൻസ്പെക്ടർ പി എം ഷമീർ, എസ്ഐ വി ജിഷിൽ, അമർനാഥ്, ഋഷികേശ്, അബ്ദുള്ള ബാബു, ലക്ഷ്മണൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. അനന്തു വിനെ മലപ്പുറം കോടതി റിമാൻഡ്ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



