വീട്ടുമുറ്റത്തു നിറുത്തിയിട്ട സ്‌കൂട്ടര്‍ കത്തിച്ച പ്രതി പിടിയില്‍

പരപ്പനങ്ങാടി: വള്ളിക്കുന്ന് ആനങ്ങാടിയിലെ വീട്ടില്‍ നിറുത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കടലുണ്ടി നഗരം സ്വദേശി പാണ്ടി വീട്ടില്‍ റംസീഖിനെയാണ് (31) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28ന് പുലര്‍ച്ചെ ഒന്നരയോടെ കടലുണ്ടി നഗരം പീച്ചനാരി റോഡില്‍ പാണ്ടികശാല ഫിറോസിന്റെ ഒരുസ്‌കൂട്ടറും ബൈക്കുമാണ് കത്തി നശിച്ചത്. സ്‌കൂട്ടറിനു തീപിടിച്ചപ്പോള്‍ അടുത്ത് നിറുത്തിയിട്ടിരുന്ന ബൈക്കിനും തീ പിടിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ സ്‌കൂട്ടറിന്റെ പുറത്തു ഇന്ധനത്തിന്റെ അംശം കണ്ടത്തിയിരുന്നു.

തുടര്‍ന്നു പരപ്പനങ്ങാടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂട്ടര്‍ കത്തിച്ച പ്രതി പിടിയിലായത്. സംഭവ ദിവസം പരാതിക്കാരനായ ഫിറോസും സുഹൃത്തുക്കളുമായി പ്രതി റംസഖും ഇയാളുടെ സുഹൃത്തുക്കളും മദ്യപിച്ചു വഴക്കുണ്ടാക്കുകയും തുടര്‍ന്നു അടിപിടിയും നടന്നിരുന്നു. പിന്നീട് നടന്ന മധ്യസ്ഥതയില്‍ പ്രശ്‌നം ഒത്തുതീര്‍ന്നെങ്കിലും പ്രതിയായ റംസീഖ് പക കാരണം വെള്ളകുപ്പിയില്‍ പെട്രോള്‍ നിറച്ചു ഫിറോസിന്റെ വീട്ടിലെത്തി നിറുത്തിയിട്ടിരുന്ന പുതിയ സ്‌കൂട്ടറില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നെന്ന് പരപ്പനങ്ങാടി സി.ഐ വിനോദ് വലിയാട്ടുര്‍ പറഞ്ഞു.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണസംഘത്തില്‍ എസ്.ഐ മാരായ സലിം, വിമല്‍, സിദ്ധ, സി.പി.ഒ അര്‍ജുന്‍,സുധ എന്നിവരും ഉണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top