HIGHLIGHTS : Suspect arrested for breaking into unoccupied houses and stealing

വേങ്ങര: ആളില്ലാത്ത വീടുകള്‍ കുത്തിപ്പൊളിച്ച് മോഷണം നടത്തുന്ന പ്രതിയെ കക്കാട് നിന്നും വേങ്ങര പോലീസ് പിടികൂടി. മൂവാറ്റുപുഴ, പെഴക്കപ്പിള്ളി,മുടവൂര്‍, പാണ്ടിയാര്‍പ്പിള്ളി വീട്ടില്‍ നൗഫല്‍ എന്ന നൗഫല്‍ ഷെയ്ക്ക് ഖത്തര്‍ ഷെയ്ക്ക് (39 ) നെയാണ് പിടികൂടിയത്.

കഴിഞ്ഞമാസം ഇരുപത്തിമൂന്നാം തീയതിയാണ് അര്‍ദ്ധരാത്രിയില്‍ വേങ്ങര ഇല്ലിപ്പിലാക്കലിലുള്ള പറമ്പില്‍ വീട്ടില്‍ ജംഷാദിന്റെ ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് പണവും ആഡംബര വാച്ചും മോഷണം നടത്തിയത്. മലപ്പുറം ഡിവൈഎസ്പി കെ എം ബിജു, വേങ്ങര പോലീസില്‍ ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കക്കാട് വെച്ച് പിടികൂടി അറസ്റ്റ് ചെയ്തത്.
കൊണ്ടോട്ടി, മഞ്ചേരി, അരീക്കോട്, മങ്കട പെരിന്തല്‍മണ്ണ, താനൂര്‍ എന്നീ സ്റ്റേഷനുകളില്‍ നിരവധി കളവു കേസുകള്‍ ഉള്‍പ്പെട്ട് റിമാന്‍ഡില്‍ കഴിഞ്ഞു വന്ന പ്രതി കഴിഞ്ഞമാസം 15 ന് ജയിലില്‍ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയാണ് പ്രതി വീണ്ടും മോഷണം നടത്തിയത്. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് വളാഞ്ചേരി, കൊണ്ടോട്ടി, അരീക്കോട് എന്നീ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വീടുകള്‍ കുത്തി പൊളിച്ച് മോഷണം നടത്തിയതായി കുറ്റസമ്മതം നടത്തിയിട്ടുണ്ട്
വെസ്റ്റ് ബംഗാളില്‍ നിന്ന് വിവാഹം ചെയ്ത പ്രതി അവിടെ സ്ഥിരതാമസമാക്കിയ ശേഷം കേരളത്തില്‍ വന്ന് മോഷണം നടത്തി ലഭിക്കുന്ന പണവും, സ്വര്‍ണവും വിലപിടിപ്പുള്ള വസ്തുക്കളും ബംഗാളില്‍ വില്‍പ്പന നടത്തി ആഡംബര ജീവിതം നയിക്കുകയും ബംഗാളില്‍ നാട്ടുകാരെ പ്രതി ഖത്തറില്‍ സ്വര്‍ണ്ണ ബിസിനസുകാരന്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ചു മോഷണം നടത്തി ലഭിക്കുന്ന പണത്തില്‍ നിന്ന് ഒരു പങ്ക് നാട്ടിലുള്ള രോഗികളെ സഹായിക്കുകയും ചെയ്യുന്നതാണ് പതിവ്.
മലപ്പുറം ഡിവൈഎസ്പി കെ എം ബിജുവിന്റെ മേല്‍നോട്ടത്തില്‍ വേങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ നായര്‍, വേങ്ങര സബ് ഇന്‍സ്‌പെക്ടര്‍ അനില്‍,SCPO ഷബീര്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടന്‍, രഞ്ജിത്ത് രാജേന്ദ്രന്‍, പി പി ബിജു , കെ കെ ജസീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു