തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ് എന്‍ഡിഎയും ഇന്ത്യ മുന്നണിയും. 290 സീറ്റുകളില്‍ എന്‍ഡിഎയും 234 സീറ്റില്‍ ഇന്ത്യാ സഖ്യവും മുന്നിട്ടിരിക്കുകയാണ്.
കേരളത്തില്‍ തൃശൂര്‍ മണ്ഡത്തില്‍ 53000 വോട്ടിന് ബി ജെ പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മുന്നിലാണ്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇവിടെ രണ്ടാം സ്ഥാനത്താണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്.
തിരുവനന്തപുരം മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ 23000 ആയി ലീഡ് ഉയര്‍ത്തിയിരിക്കുകയാണ്.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ രണ്ടാം സ്ഥാനത്താണ്.




