Section

malabari-logo-mobile

ദേശീയപാതയോരങ്ങളിലെ മദ്യ ശാലകള്‍ അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി

HIGHLIGHTS : ന്യൂഡല്‍ഹി:ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ വേണ്ടെന്ന് സുപ്രീംകോടതി. ഈ പാതകളുടെ 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകളും അടച്ചുപൂട്ടണം. 500 മീ...

ന്യൂഡല്‍ഹി:ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ വേണ്ടെന്ന് സുപ്രീംകോടതി. ഈ പാതകളുടെ 500 മീറ്റര്‍ പരിധിയിലുള്ള മദ്യശാലകളും അടച്ചുപൂട്ടണം. 500 മീറ്റര്‍ പരിധിക്കപ്പുറത്ത് മദ്യശാലകള്‍ ഉണ്ടെന്നുള്ളതിന്റെ സൂചനകളോ പരസ്യമോ പാതയോരങ്ങളില്‍ അനുവദനീയമല്ലെന്നും കോടതി വ്യക്തമാക്കി.

ഏപ്രില്‍ ഒന്നുമുതല്‍ ഇത് ബാധകമാണ്. നിലവില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്ക് മാര്‍ച്ച് 31വരെ പ്രവര്‍ത്തിക്കാം. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കും വിധി ബാധകമാണ്.എല്ലാ സംസ്ഥാനങ്ങളും നിര്‍ദ്ദേശം പാലിക്കണം.

sameeksha-malabarinews

2013മുതല്‍ ദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ സുപ്രീംകോടതി നടപടി സ്വീകരിച്ചുവരികയായിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന എക്‌സൈസ് മന്ത്രിമാരോട് ആലോചിച്ച് തീരുമാനമെടുക്കാന്‍ ദേശീയപാത മന്ത്രാലയത്തിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ജസ്റ്റീസുമാരായ ടി എസ് ടാക്കൂര്‍, ഡി വൈ ചന്ദ്രചൂഡ്, എല്‍ എന്‍ റാവു എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ചിന്റെതാണ്  വിധി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!