തിരൂരില്‍ ബാങ്കില്‍ ക്യു നില്‍ക്കെ താനൂര്‍ സ്വദേശി കുഴഞ്ഞുവീണു മരിച്ചു

തിരൂര്‍: ബാങ്കില്‍ ക്യൂ നില്‍ക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു മരിച്ചു. താനൂര്‍ മൂലക്കല്‍ സ്വദേശി പരീച്ചന്റെ പുരയ്ക്കല്‍ പി.പി പരീദ്(69) ആണ് മരിച്ചത്. റിട്ട.പിസിസി എംബ്ലോയ്‌സ് ജീവക്കാരനായിരുന്നു. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ തിരൂര്‍ താഴെപ്പലം എസ്ബിഐ ബാങ്ക് ശാഖയിലാണ് സംഭവം. ഉടന്‍തന്നെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭര്യ: ആമിന. മക്കള്‍: അഡ്വ. പി.റൗഫ്(എജിപി)്, റിയാസ്(സൗദി)്, റാസിക്(ജെഎം സ്‌കൂള്‍ അധ്യാപകന്‍).

താനൂര്‍ മുന്‍ പഞ്ചായത്ത് എസ്ടിയു ഭാരവാഹിയായിരുന്നു.

Share news
error: Content is protected !!
Scroll to Top