ന്യൂഡല്‍ഹി: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കി സുപ്രീം കോടതി. പ്രബീര്‍ പുരസ്‌കായസ്തയെ ഉടന്‍ വിട്ടയക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. അറസ്റ്റിന് പുറമെ നിലവിലുള്ള റിമാന്‍ഡും അസാധുവാക്കിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ന്യൂസ് ക്ലിക്ക് അനധികൃതമായി വിദേശത്ത് നിന്ന് പണം ശേഖരിച്ചു എന്നായിരുന്നു പുരകായസ്ഥയുടെ മേല്‍ ചുമത്തിയിരുന്ന കേസ്. നടപടിക്രമങ്ങള്‍ പാലിച്ചല്ല അറസ്റ്റ് എന്നും റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കിയില്ല എന്നും കോടതി വിമര്‍ശിച്ചു. അറസ്റ്റ് പങ്കജ് ബന്‍സല്‍ കേസിലെ നിര്‍ദ്ദേശത്തിന് വിരുദ്ധമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാരിനെതിരെയും ബിജെപിക്കെതിരെയും നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്ന മാധ്യമ സ്ഥാപനം കൂടിയായിരുന്നു ന്യൂസ്‌ക്ലിക്ക്. അറസ്റ്റ് നേരത്തെ സെഷന്‍സ് കോടതിയും ഹൈക്കോടതിയും ശരിവച്ചിരുന്നു. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. 2023 ഒക്ടോബര്‍ 4 മുതല്‍ ജയിലില്‍ കഴിയുകയായിരുന്നു പുരകായസ്ഥ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




