Section

malabari-logo-mobile

സുപ്രീം കോടതിയ്‌ക്ക്‌ ബോംബ്‌ ഭീഷണി

HIGHLIGHTS : ദില്ലി: സുപ്രീംകോടതിയില്‍ ബോംബ്‌ സ്‌ഫോടനം നടത്തുമെന്ന്‌ ഭീഷണിക്കത്ത്‌. കത്ത്‌ ലഭിച്ചയാള്‍ ഇത്‌ തിങ്കളാഴ്‌ച ദില്ല പോലീസിന്‌ കൈമാറുകയായിരുന്നു. കത്ത്...

supreme-courtദില്ലി: സുപ്രീംകോടതിയില്‍ ബോംബ്‌ സ്‌ഫോടനം നടത്തുമെന്ന്‌ ഭീഷണിക്കത്ത്‌. കത്ത്‌ ലഭിച്ചയാള്‍ ഇത്‌ തിങ്കളാഴ്‌ച ദില്ല പോലീസിന്‌ കൈമാറുകയായിരുന്നു. കത്ത്‌ ലഭിച്ചയാളെകുറിച്ചുള്ള വിവരങ്ങള്‍ സുരക്ഷാകാരണങ്ങളാല്‍ പോലീസ്‌ വെളിപ്പെടുത്തിയിട്ടില്ല. ഭീഷണിയെ തുടര്‍ന്ന്‌ സുപ്രീംകോടതിയിലെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്‌.

രാജ്യവിരുദ്ധ പരാമര്‍ശങ്ങളും സുപ്രീംകോടതിയില്‍ ബോംബാക്രമണം നടത്തുമെന്ന ഭീഷണിയുമാണ്‌ ലഭിച്ചത്‌. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന്‌ വിട്ടിരിക്കുകയാണ്‌. ഇത്‌ ചിലപ്പോള്‍ വ്യാജഭീഷണിയായിരിക്കാം. എന്നാല്‍ ഞങ്ങള്‍ ഇത്‌ അവഗണിക്കുന്നില്ല. ഭീഷണികത്ത്‌ ലഭിച്ചകാര്യം സ്ഥിരീകരിച്ച്‌ ഉന്നത്‌ ഉദ്യോഗസ്ഥന്‍ വ്യക്തമിക്കി.

sameeksha-malabarinews

‘യാക്കൂബിനെ തൂക്കിലേറ്റിയത്‌ വലിയ തെറ്റാണ്‌ . ഇതിന്‌ പ്രതികാരം ചെയ്യാന്‍ ഞങ്ങള്‍ ദില്ലിയില്‍ എത്തിയിട്ടുണ്ട്‌. നിങ്ങള്‍ക്കാവുന്നിടത്തോളം സുരക്ഷ ശക്തമാക്കിക്കൊള്ളു’എന്നാണ്‌ കത്തിന്റെ ഉള്ളടക്കമെന്ന്‌ ഇന്ത്യന്‍ എക്‌സപ്രസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ആഗസ്‌റ്റ്‌ അഞ്ചിന്‌ വധശിക്ഷ റദ്ദാക്കണമെന്നും യാക്കൂബ്‌ മേമന്റെ ഹര്‍ജ്ജി തള്ളിയ ജസ്‌റ്റിസ്‌ ദീപക്‌ മിശ്രയ്‌ക്കും വധഭീഷണി ലഭിച്ചിരുന്നു. ഇദേഹത്തിനും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!