ശബരിമല നെയ്യ് ക്രമക്കേടിൽ സുനില്‍കുമാര്‍ പോറ്റി അറസ്റ്റിൽ

 

 

ശബരിമല ക്ഷേത്രത്തിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പന ക്രമക്കേടിൽ ദേവസ്വം ബോർഡ് ജീവനക്കാരൻ സുനിൽ കുമാർ പോറ്റി അറസ്റ്റിൽ. മൊത്തം 33 പ്രതികളുള്ള കേസിൽ 13-ാം പ്രതിയാണ് സുനിൽകുമാർ പോറ്റി. വിജിലൻസ് പത്തനംതിട്ട യൂണിറ്റ് അറസ്റ്റ് ചെയ്ത പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. പത്തനംതിട്ട വിജിലൻസ് ഓഫീസിലെ ചോദ്യം ചെയ്യലിലാണ്‌ പോറ്റിയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ആടിയ ശിഷ്ടം നെയ്‌ വിതരണത്തിന്റെ ചുമതലക്കാരൻ ആയിരുന്നു.

80,000ത്തിലധികം നെയ്‌ പാക്കറ്റുകൾ വിറ്റ വകയിൽ 25 ലക്ഷത്തോളം രൂപയുടെ നഷ്‌ടമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. ഈ വില്പനയുടെ തുക ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ല എന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്.

ശബരിമയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്നതിനായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ജനുവരി മാസം ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കേരള ഹൈക്കോടതി പുറപ്പെടുവിച്ച ശക്തമായ നിരീക്ഷണങ്ങളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു ഇത്. പ്രത്യേക സംഘത്തിന്റെ തലവൻ പോലീസ് സൂപ്രണ്ട് മഹേഷ് കുമാർ ആണ് .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top