സുനന്ദ പുഷ്‌ക്കറിന്റെ ആന്തരികാവയവങ്ങളുടെ പരിശോധന ലണ്ടനില്‍

sunanda pushkerദില്ലി:സുനന്ദ പുഷ്‌ക്കറിന്റെ ആന്തരികാവയവങ്ങളുടെ പരിശോധന ലണ്ടനിലെ ലാബില്‍ നടക്കും. ഇതിനായി ദില്ലി പോലീസിന്‌ അനുമതി ലഭിച്ചു. മരണകാരണമായ വിഷം സംബന്ധിച്ച അവ്യക്തത നീക്കുന്നതിന്‌ വേണ്ടിയാണ്‌ പരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്‌.

അതെസമയം എസ്‌ഡിഎമ്മിന്‌ ശശി തരൂരും സഹായി നാരായണ്‍ സിംഗും മാധ്യമ പ്രവര്‍ത്തക നളിനി സിംഗും നല്‍കിയ മൊഴിയുടെ പകര്‍പ്പ്‌ പുറത്തായി. തരൂര്‍ പോലീസിനോട്‌ പറഞ്ഞിരുന്നത്‌ സുനന്ദയെ തിരുവനന്തപുരത്തെ കിംസില്‍ പ്രവേശിപ്പിച്ച്‌ ലൂപ്പസ്‌ രോഗ ബാധ സംശയിച്ചാണെന്നായിരുന്നു.

ആല്‍പ്രാക്‌സ്‌ ഗുളിക സുനന്ദ ഉപയോഗിച്ചിരുന്നു വെന്ന്‌ തരൂരിന്റെ മൊഴിയിലുണ്ട്‌. അതെസമയം തരൂരിനെ താന്‍ വെറുതെ വിടില്ലെന്ന്‌ സുനന്ദ പറഞ്ഞെന്ന്‌ സഹായി നാരായണ്‍ സിംഗ്‌ മൊഴി നല്‍കിയിട്ടുണ്ട്‌. വിവാദങ്ങള്‍ക്കിടെ ശശി തരൂര്‍ ഇന്ന്‌ ദില്ലിയിലെത്തും.

Share news
error: Content is protected !!
Scroll to Top