Section

malabari-logo-mobile

ബഹ്‌റൈനിലെ വേനല്‍ക്കാല തൊഴില്‍ നിയന്ത്രണം കഴിഞ്ഞു

HIGHLIGHTS : മനാമ: ബഹ്‌റൈനില്‍ വേനല്‍ക്കാലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണം അവസാനിച്ചു. ശക്തമായ ചൂട് അനുഭവപ്പെട്ട ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ നടക്കുന്ന നിര്‍മ്മാ...

മനാമ: ബഹ്‌റൈനില്‍ വേനല്‍ക്കാലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണം അവസാനിച്ചു. ശക്തമായ ചൂട് അനുഭവപ്പെട്ട ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെ ജോലിസമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനോട് ഇത്തവണ 99.8 ശതമാനം സ്ഥാപനങ്ങളും സഹകരിച്ചതായി തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ വ്യക്തമാക്കി.

ചൂട് വര്‍ദ്ധിക്കുന്ന മാസങ്ങളില്‍ ഉച്ചയ്ക്ക് നാലുമണിക്കൂറാണ് പുറത്തെ സൈറ്റുകളില്‍ ജോലി ചെയ്യുന്നത് നിരോധിച്ചിരുന്നത്. ജൂലൈ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ തൊഴിലുടമകളും തൊഴിലാളികളും സഹകരിച്ചതിലുള്ള സംതൃപ്തിയും മന്ത്രി എടുത്തുപറഞ്ഞു.

sameeksha-malabarinews

രാജ്യത്തിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിക്കുന്ന തൊഴിലാളികളുടെ കാര്യത്തില്‍ മന്ത്രാലയത്തിന് എപ്പോഴും ശ്രദ്ധയുണ്ടായിരിക്കുമെന്നും തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ നല്‍കാന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണെന്നും ഇതില്‍ വീഴ്ച്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതെസമയം നിയന്ത്രണം അവസാനിച്ചെങ്കിലും രാജ്യത്ത് ചൂട് കുറഞ്ഞിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!