വേനൽ മഴ: വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്

തിരുവനന്തപുരം : രണ്ട് ദിവസമായി സർവകാല റെക്കോഡുകൾ തകർത്ത് കുതിച്ച പീക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്. 5800 മെഗാവാട്ടിന് മുകളിലെത്തിയ ഉപയോഗം ശനിയാഴ്ച വൈകിട്ട് ആറുമുതൽ 10വരെയുള്ള ഉപയോഗം 4826 മെഗാവാട്ട് ആയി കുറഞ്ഞു. എന്നാൽ, പകൽ സമയത്തെ വൈദ്യുതി ഉപയോഗത്തിൽ 30-50 മെഗാവാട്ടിന്റെ വർധനയുണ്ടായി.

പകൽ വേനൽമഴയാണ് വൈകിട്ടത്തെ ഉപയോഗത്തിൽ നേരിയ കുറവിന് സഹായിച്ചത്.

രാത്രി 10.15നും 10.30നും ഇടയിലുള്ള വെറും 15 മിനിറ്റിനുള്ളിൽ ഏകദേശം 800 മെഗാവാട്ടിൻ്റെ പെട്ടെന്നുള്ള വർധനയാണ് രേഖപ്പെടുത്തിയത്. പുലർച്ചെ രണ്ടിനു ശേഷമാണ് 5000 മെഗാവാട്ടിൽ താഴെ ഉപയോഗമെത്തുന്നത്.

Share news
error: Content is protected !!
Scroll to Top