സുലൈഖ കൊലപാതകം; പ്രതിയെ ഇന്ന് പൊന്നാനിയിലെത്തിക്കും

പൊന്നാനി: ഭാര്യയെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഹൈദരാബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പടി ഞ്ഞാറക്കര പഞ്ചിലകത്ത് യൂനസ് കോയയെ ഇന്ന് രാവിലെ പൊന്നാനിയിലെത്തിക്കും. ഏഴ് പേരടങ്ങുന്ന പൊലീസ് സംഘം റോഡ് മാര്‍ഗമാണ് പ്രതി യെ കൊണ്ടുവരുന്നത്.

ഹൈദ രാബാദിലെ ഡക്കാന്‍ റെയില്‍ വേ സ്റ്റേഷനില്‍നിന്നാണ് പ്രതി യെ അറസ്റ്റ് ചെയ്തത്. പ്രതി അഞ്ച് വര്‍ഷത്തോളം മതപഠനം പൂര്‍ത്തിയാക്കിയത് ഹൈദരാബാദില്‍നിന്നായിരുന്നു. കൊല പാതകം നടത്തി രക്ഷപ്പെട്ട ഉട നെ പൊലീസ് റെയില്‍വേ സ്റ്റേഷനുകളിലേക്ക് ഫോട്ടോ സഹിതം വിവരം കൈമാറിയിരു ന്നു. തുടര്‍ന്ന് പ്രതിയുടെ ഒളിസ ങ്കേതത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു.

ഈ മാസം 20നായിരുന്നു സം ഭവം. ഗള്‍ഫില്‍നിന്നെത്തിയ യു നസ് കോയ പൊന്നാനി കോര്‍ട്ട് മൈതാനത്തിനടുത്തുള്ള വീട്ടില്‍ താമസിക്കുന്ന ഭാര്യ ആലിങ്ങല്‍ സുലൈഖ (39)യെ തലയ്ക്കടിച്ചും കുത്തിയും കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top