ദുബൈയില്‍ ആത്മഹത്യചെയ്ത മലയാളി നഴ്‌സിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ മക്കളും ബന്ധുക്കളും തയ്യാറായില്ല

ദുബൈ : കഴിഞ്ഞ ദിവസം ദുബൈയില്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ച മലയാളി നഴ്‌സ സുജാത സിങ്ങിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ മക്കളും ബന്ധുക്കളും തയ്യാറല്ലെന്ന് റിപ്പോര്‍ട്ട്. അല്‍ഐനിലെ ഒരു സ്വകാര്യആശുപത്രിയില്‍ ഹെഡ് നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു കൊല്ലം സ്വദേശിനിയായ സുജാത.

വിവാഹമോചിതയായ സുജാത കഴിഞ്ഞ ജനുവരിയിലാണ് ഈ ആശുപത്രിയില്‍ ജോലിക്ക് ചേര്‍ന്നത്. ഇവരുടെ രണ്ട് മക്കളും വിദേശത്ത് വിദ്യാര്‍ത്ഥികളാണ്. നാട്ടിലുള്ള ബന്ധുക്കളും മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
ഇതേ തുടര്‍ന്ന് മൃതദേഹം യുഎഇയില്‍ തന്നെ സംസ്‌ക്കരിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍

Share news
error: Content is protected !!
Scroll to Top