ദേശീയ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ കൊയ്ത്തുമായി വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: ഇന്റര്‍നാഷണല്‍ കോംബാറ്റ് ഫെഡറേഷന്‍ (ICF) സംഘടിപ്പിച്ച 2026-ലെ നാഷണല്‍ ഓപ്പണ്‍ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച് Xian Tai മാര്‍ഷ്യല്‍ ആര്‍ട്‌സ് സെന്ററിലെ വിദ്യാര്‍ഥികള്‍. വിവിധ വിഭാഗങ്ങളിലായി 8 സ്വര്‍ണ്ണവും 3 വെള്ളിയും 2 വെങ്കലവും ഉള്‍പ്പെടെ ആകെ 13 മെഡലുകളാണ് സ്വന്തമാക്കിയത്.

ആഗത് ടി. എം (സബ് ജൂനിയര്‍ ഫുള്‍ കോണ്‍ടാക്ട്),തരുണ്‍ ദാസ്. എം (യൂത്ത് ഫുള്‍ കോണ്‍ടാക്ട്),അന്‍സരുല്‍ അഫ്വാന്‍ (സബ് ജൂനിയര്‍ പോയിന്റ് ഫൈറ്റ്),ശ്രീരാഗ് (യൂത്ത് കിക്ക്ലൈറ്റ്),നക്ഷത്ര അഖിലേഷ് (ജൂനിയര്‍),അശ്വിന്‍. കെ (ജൂനിയര്‍ കിക്ക് ലൈറ്റ്),വിനയ് കൃഷ്ണ. കെ (ജൂനിയര്‍ ലോ കിക്ക്),മുഹമ്മദ് അദ്‌നാന്‍ (ജൂനിയര്‍ ഫുള്‍ കോണ്‍ടാക്ട്) എന്നിവര്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി.

അശ്വിന്‍ കൃഷ്ണ കെ. ആര്‍ (സീനിയര്‍ ഫുള്‍ കോണ്‍ടാക്ട്),അദ്വിക (ജൂനിയര്‍ ലോ കിക്ക്),ആദി ദേവ്. കെ (സബ് ജൂനിയര്‍ കിക്ക് ലൈറ്റ്) എന്നിവര്‍ വെള്ളി മെഡലും ദേവിക് ചന്ദ്. ടി (സബ് ജൂനിയര്‍ കിക്ക് ലൈറ്റ്),ശിവ പ്രിയ സി. കെ (സബ് ജൂനിയര്‍) എന്നിവര്‍ വെങ്കല മെഡലും നേടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top