പരപ്പനങ്ങാടി : ‘ നന്ദിപൂര്‍വം പ്രതിഭാദരം’ ചടങ്ങ് വേറിട്ട കാഴ്ച്ചയായി. തോട്ടത്തില്‍ ആലിക്കുട്ടി മാസ്റ്ററുടെ അയല്‍പക്ക വീടുകളില്‍ നിന്നും മത്സര പരീക്ഷകളില്‍ എ പ്ലസ് വിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് ചടങ്ങില്‍ ആദരിച്ചത്. പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷനും തോട്ടത്തില്‍ ആലിക്കുട്ടി മാസ്റ്റര്‍ മെമ്മോറിയല്‍ എജ്യൂക്കേഷന്‍ സൊസൈറ്റിയും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
രണ്ട് തലമുറകള്‍ക്ക് മുമ്പെ സമൂഹത്തിന് അക്ഷര വെളിച്ചം പകരാന്‍ ജീവിതം ഉഴിഞ്ഞു വെച്ച യശശരീരനായ ആലിക്കുട്ടി മാസ്റ്ററെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്മരിച്ചു.
ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സെയ്തലവി കടവത്ത് അദ്ധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. തോട്ടത്തില്‍ മുഹമ്മദ് സാലി, സാമൂഹ്യ പ്രവര്‍ത്തകരായ ആലിബാപ്പു, ചോനാരി കുഞ്ഞി മുഹമ്മദ്, വാര്‍ഡ് കൗണ്‍സിലര്‍ ബേബി അച്ചുതന്‍ , കനിവ് റെസിഡന്‍സ് അസോസിയേഷന്‍ രക്ഷാധികാരി കിഴക്കിനിയകത്ത് അബ്ദുല്ല നഹ, വിദ്യഭ്യാസ പ്രവര്‍ത്തകന്‍ ജബ്ബാര്‍ മാസ്റ്റര്‍, സംഘാടക സമിതി നേതാക്കളായ തോട്ടത്തില്‍ അബ്ദുല്‍ റഷീദ്, അബ്ദുല്‍ ബഷീര്‍, അബ്ദുസമദ്, അബ്ദു റഹീം എന്നിവര്‍ സംബന്ധിച്ചു.




