സ്വപ്നയെ ഭീഷണിപ്പെടുത്തിയ കേസില്‍ തിരൂര്‍ക്കാട് സ്വദേശി നൗഫല്‍ അറസ്റ്റില്‍; മാനസിക അസ്വസ്ഥതയുള്ളയാളെന്ന് കുടുംബം

പെരിന്തല്‍മണ്ണ; സ്വര്‍ണ്ണകടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ മങ്കട തിരൂര്‍ക്കാട് സ്വദേശി നൗഫല്‍ കസ്റ്റഡിയില്‍. നൗഫലിനെതിരെ മങ്കട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളെ വിശദമായ ചോദ്യംചെയ്യലിനായി കസ്റ്റഡിയിടുത്ത പെരിന്തല്‍ണ്ണ പോലീസ് മലപ്പുറം പോലീസ് ചീഫന് മുന്‍പില്‍ ഹാജരാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ അഞ്ചുവര്‍ഷത്തോളമായി നൗഫലിന്റെ മാനസികപ്രയാസങ്ങളുണ്ടെന്നും, നാലുമാസമായി മാനസിക അസ്വസ്ഥതക്ക് ചികിത്സയിലാണെന്നും നൗഫലിന്റെസഹോദരന്‍ പറഞ്ഞു.

സമാനമായ രീതിയിലുള്ള പരാതികള്‍ നൗഫലിനെതിരെ ഉണ്ടായിട്ടുണ്ടെന്ന് പോലീസും പറയുന്നു.

 

Share news
error: Content is protected !!
Scroll to Top