വീണുകിട്ടിയ സ്വര്‍ണ്ണാഭരണം സ്‌കൂളില്‍ തിരിച്ചേല്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍ മാതൃകയായി

HIGHLIGHTS : Students set an example by returning a fallen gold ornament to its owner

പരപ്പനങ്ങാടി:കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണാഭരണം തിരിച്ചേല്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍ മാതൃകയായി.

പരപ്പനങ്ങടി ബി.ഇ.എം. ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ എസ് പി സി കേഡറ്റുകളായ അയന, ചട്ടിക്കല്‍, കൃഷ്‌ണേന്തു കാളോറത്ത് മീത്തല്‍, വിഷ്ണുപ്രിയ മാമ്പയല്‍, എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്വര്‍ണ്ണാഭരണം വീണുകിട്ടിയത്.

ബി.ഇ.എം സ്‌ക്കൂളിന്റെ പരിസരത്തെ റോഡില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആഭരണം വീണു കിട്ടിയത്. വീണുകിട്ടിയ ആഭരണം വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരേയും പി ടി എ കമ്മറ്റിയേയും ഏല്‍പ്പിച്ച് മാതൃകയായി. സ്വര്‍ണ്ണാഭരണം നഷ്ട്ടപ്പെട്ടവര്‍ തെളിവുമായി ബി.ഇ.എം. ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ബന്ധപ്പെടേണ്ടതാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!