പരപ്പനങ്ങാടി: അങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന ജി.എം.എല്‍.പി എസ് പരപ്പനങ്ങാടിയിലെ ഹരിതസേന അംഗങ്ങളാണ് പരിസ്ഥിതി ദിനത്തില്‍ പ്രകൃതി നടത്തത്തില്‍ ഏര്‍പ്പെട്ടത്.
സംസ്ഥാന കര്‍ഷക മിത്രം അവാര്‍ഡ് ജേതാവ് അബ്ദുല്‍ റസാഖിന്റെ ഉടമസ്ഥതയിലുള്ള പരപ്പാനാട് ഹെര്‍ബല്‍ ഗാര്‍ഡനിലാണ് ഹരിത സേനാംഗങ്ങള്‍ സന്ദര്‍ശനം നടത്തിയത്.
വൈവിധ്യമാര്‍ന്ന സസ്യങ്ങളെ കുറിച്ച് നേരിട്ട്കണ്ടു പഠിക്കാന്‍ കുട്ടികള്‍ക്ക് അവസരം ലഭിച്ചു.
പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
പ്രധാന അധ്യാപിക മിനി ടീച്ചര്‍,ഷാജു മാഷ്,നുസൈബ ടീച്ചര്‍, ഇസ്ഹാഖ് ,ബിന്ദു ടീച്ചര്‍,ജുബേരിയ ടീച്ചര്‍ ,അക്ഷയ ടീച്ചര്‍ എന്നിവര്‍ കുട്ടികളെ അനുഗമിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




