മാതൃഭാഷയെ സംരക്ഷിക്കാൻ അമ്മമാർക്ക് പുസ്തകങ്ങളുമായി  വിദ്യാർത്ഥികൾ 

കടലുണ്ടി : അന്തർദേശീയ മാതൃഭാഷാ ദിനാചരണത്തിൻ്റെ ഭാഗമായി വട്ടപ്പറമ്പ് ഗവ.എൽപി സ്കൂൾ കടലുണ്ടിയിൽ സംഘടിപ്പിച്ച പരിപാടി വിശ്വോത്തര എഴുത്തുകാരനും ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിൻറെ മകനുമായ അനീഷ് ബഷീർ ഉദ്ഘാടനം ചെയ്തു.

മലയാളം മരിക്കാതിരിക്കാൻ അമ്മമാർ ശ്രദ്ധിക്കണമെന്നും മാതൃഭാഷ സംരക്ഷിക്കാൻ അമ്മമാർ ഇടപെടണമെന്നും
അനീസ് ബഷീർ പറഞ്ഞു. ‘വായിക്കുക,മാതൃഭാഷയെ സംരക്ഷിക്കുക’ എന്ന  സന്ദേശവുമായി  വായിക്കാനുള്ള പുസ്തകങ്ങൾ  വിദ്യാർത്ഥികളുടെ സമ്മാനമായി അമ്മമാർക്ക് നൽകി.

വിദ്യാർത്ഥികൾ നിർമ്മിച്ച പോസ്റ്റർ പ്രകാശനവും നടന്നു. ഒരു ഭാഷ മരിക്കുമ്പോൾ ഒരു സംസ്കാരം തന്നെ ഇല്ലാതാവുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിച്ച കെ വിനീഷ് പറഞ്ഞു. പി ടി എ പ്രസിഡൻറ് നൗഷാദ് വട്ടപ്പറമ്പ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ബി കെ അബ്ദുൾറഹിമാൻ മാതൃ പിടിഎ പ്രസിഡണ്ട് എം ശ്രീജ എസ് എം സി ചെയർ പേഴ്സൻ ജസീറ സജാദ് , അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top