
മുക്കം : മണാശേരിയിൽ തെരുവിലിറങ്ങിയ വളർത്തുനായ വിദ്യാർഥിനിയെ ആക്രമിച്ചു. മുതുകുറ്റി ഉള്ളാട്ടിൽ വിനോദ് മണാശേരിയുടെ മകൾ അഭിഷ(17)യെയാണ് നായ കടിച്ചു പരിക്കേൽപ്പിച്ചത്. കാലിനും കൈക്കും കടിയേറ്റ അഭിഷയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഭിഷയെ കടിച്ച നായ പിന്നീട് കെഎംസിടിയിൽ പഠിക്കുന്ന മറ്റൊരു വിദ്യാർഥിനിയെ കടിക്കാൻ ശ്രമിച്ചു. വിദ്യർഥിനി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതിനാൽ രക്ഷപ്പെടുകയായിരുന്നു. വിദ്യാർഥിനിയെ നായ ഓടിക്കുന്നതിന്റെ ദൃശ്യം സിസിടിവിയിലുണ്ട്.
തെരുവുനായ ശല്യം മൂലം ജനങ്ങൾ പൊറുതിമുട്ടുന്നതിനിടെയാണ് വളർത്തുനായയുടെ ആക്രമണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




