
എലത്തൂർ : കടം വാങ്ങിയ പണം തിരികെ പൊലീസ് ചോദിച്ച യുവാവിനെ കത്തി കൊണ്ട് കുത്തിയ യുവാവിനെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. പൂളാടിക്കുന്ന് സ്വദേശി ചേക്രയിൽ വളപ്പിൽ മുഹമ്മദ് മുഷ്താഖി(32)നെയാണ് എലത്തൂർ പൊലീസ് പിടികൂടിയത്.
വ്യാഴാഴ്ച ഉച്ചക്ക് ആണ് സംഭവം. എലത്തൂർ സ്വദേശിയായ രാജേഷ് പ്രതിക്ക് കടമായി കൊടുത്ത പണം തിരികെ ചോദിക്കുവാനായി പ്രതി വാടകക്ക് താമസിക്കുന്ന പൂളാടിക്കുന്ന് പെരുംതുരുത്തി റോഡിലുള്ള വീട്ടിൽ എത്തുകയായിരുന്നു. പണം തിരികെ ചോദിച്ച തിലുണ്ടായ വാക്കുതർക്കത്തിൽ പരാതിക്കാരനെ കത്തിയെടുത്ത് വയറിന് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
രാജേഷിന്റെ പരാതിയിൽ എലത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പെരുംതുരുത്തിയിൽവച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




