മുന്നിയൂര്‍ :പഞ്ചാബില്‍ വാഹനാപകടത്തില്‍ കളിയാട്ടമുക്ക് സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. പടിഞ്ഞാറെ പീടിയേക്കല്‍ തോട്ടത്തില്‍ ഫസലിന്റെ മകന്‍ അസ്മി റഹൂഫ് (20)ആണ് മരിച്ചത്.
പഞ്ചാബ് ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയിലെ ബി ബി എ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്നു. അസ്മിയും സുഹൃത്ത് വിനായകും ബൈക്കില്‍ പോകുമ്പോള്‍ മറ്റൊരു ഇലക്ട്രിക് വണ്ടി തീപിടിച്ച് ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയില്‍ നിയന്ത്രണം വിട്ട് ഇവരുടെ ബൈക്ക് മുമ്പിലെ ലോറിയിലും ഇടിച്ചു. മരണപ്പെട്ട അസീമിന്റെ മയ്യിത്ത് നടപടികള്‍ക്ക് ശേഷം നാട്ടിലെത്തിച്ച് ഖബറടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




