വീട്ടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു

HIGHLIGHTS : Student drowns while bathing in a lake near her home

തിരൂര്‍: കുടുംബാംഗങ്ങളുമൊത്ത് വീട്ടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു. ഇരിങ്ങാവൂര്‍ – മണ്ടകത്തില്‍ പറമ്പില്‍ പാറപറമ്പില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ മിന്‍ഹ ‘ ( 13 ) ആണ് മരണപ്പെട്ടത്.

വളവന്നൂര്‍ ബാഫഖി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഞായറാഴ്ച ഉച്ചക്ക് മാതാവിനും മറ്റു കുടുംബങ്ങള്‍ക്കൊപ്പം വിടിന് സമീപത്തെ കായലില്‍ കുളിക്കുന്നതിനടിയില്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കരക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ് : നജ്‌ലാബി. 2 സഹോദരങ്ങള്‍ ഉണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!