HIGHLIGHTS : A Thennala native who went on Hajj passed away in Medina.
തിരൂരങ്ങാടി: തെന്നലയില്‍ നിന്നും ഹജ്ജിന് പോയയാള്‍ മദീനയിലേക്കുള്ള യാത്രാമദ്ധ്യേ നിര്യാതനായി. തെന്നല അപ്ല സ്വദേശി പരേതനായ മണ്ണില്‍കുരിക്കള്‍ മുഹമ്മദ് എന്നവരുടെ മകന്‍ അബൂബക്കര്‍ഹാജി (66)ആണ് മരണപ്പെട്ടത്.

സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ച് ഭാര്യയോടൊപ്പം മദീനയിലേക്കുള്ള യാത്രാമദ്ധ്യേ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. കിങ് ഫഹദ് ഹോസ്പിറ്റലില്‍ വെച്ചാണ് മരണപെട്ടത്.
ഭാര്യ: ആയിഷ, മക്കള്‍: ഫഹദ് (യു.എ.ഇ), ഷബാഹ് (അല്‍ഐന്‍ ) ,ഷമിഹ്
മരുമക്കള്‍: സമീന (പൊന്മുണ്ടം), ഫഹ് മിദ (വാളക്കുളം), സുമയ്യ (കരിങ്കപ്പാറ),
ജനാസ മദീനയില്‍ ഖബറടക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു