കളിക്കുന്നതിനിടെ ഷർട്ട് ആണിയിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു.

HIGHLIGHTS : A student died after his shirt got caught on a nail while playing.

താനൂർ :കളിക്കുന്നതിനിടെ ഷർട്ട് ആണിയിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. വള്ളിക്കാഞ്ഞീരം സ്വദേശി കിഴക്കേവളപ്പിൽ ധ്വനിത് (11) ആണ് മരിച്ചത്.

മുറിയിലെ ചുവരിൽ തറച്ച ആണിയിൽ ഷർട്ടിൻ്റെ കോളർ കുരുങ്ങുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം നടന്നത്. പുറത്ത് നിന്നെത്തിയ അച്ഛനാണ് ആണിയിൽ കുരുങ്ങിയ നിലയിൽ ധ്വനിതിനെ കണ്ടത്. അയൽവാസിയായ യുവാവിനെ വിളിച്ചു വരുത്തി ഉടനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം തിരൂർ പൊറ്റിലത്തറ ശ്മശാനത്തിൽ സംസ്കരിച്ചു.

നിറമരുതൂർ ഗവ.യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. അച്ഛൻ : മണികണ്ഠൻ (മങ്ങാട് ലോട്ടറി വില്പന). അമ്മ : ദിവ്യ. സഹോദരൻ ദർഷ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!