തൂതപ്പുഴയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണ തൂതപ്പുഴയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കരിങ്കല്ലത്താണി കൂരിക്കാടന്‍ മുറത്തിന്റെയും നൗഫിറയുടേയും മകന്‍ നജാഹ് (15) ആണ് മരിച്ചത്. താഴെക്കോട് പിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. ശനിയാഴ്ച രാവിലെ 11 മണിയോടെ തൂത തെക്കേപ്പുറം പള്ളിക്കു സമീപത്തെ കടവില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ നജാഹ് ഒഴുക്കില്‍ പെടുകയായിരുന്നു.

ആദ്യം തൂതയിലെ ക്ലിനിക്കിലും പിന്നീട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. നാജിഹ്,നജീഹ് എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം കരിങ്കലത്താണി പൊതിയില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

 

Share news
error: Content is protected !!
Scroll to Top