വിദ്യാര്‍ത്ഥി കടലുണ്ടി പുഴയില്‍ മുങ്ങി മരിച്ചു.

വള്ളിക്കുന്ന്:കൂട്ടുകാരനോടൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.മുണ്ടിയന്‍ കാവ് പറമ്പിന് സമീപം പുളിയറമ്പന്‍ ദാസന്റെ മകന്‍ അഭിനന്ദ് (15) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ യാണ് അപകടം.

വീടിന് സമീപം കടലുണ്ടി പുഴയില്‍ നീന്തി കുളിക്കുന്നതിനിടെ മുങ്ങി പോവുകയായിരുന്നു.വിവരമറിഞ്ഞു പ്രേദേശത്തുള്ളവര്‍ ഉള്‍പെടെ ഒരു മണിക്കൂറിലധികം നീണ്ട തെരച്ചിലില്‍ ആണ് അഭിനന്ദിനെ മുങ്ങിയെടുത്തത്.ഉടന്‍ തന്നെ കോട്ടക്കടവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അത്താണിക്കല്‍ സി.ബി.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാതിരിക്കുയായിരുന്നു. മാതാവ് റീജ, സഹോദരന്‍ പ്രണവ്

 

Share news
error: Content is protected !!
Scroll to Top