പരപ്പനങ്ങാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ ബോഡിയോഗം ബുധനാഴ്ച;മൂന്ന് മണിവരെ കട മുടക്കം

പരപ്പനങ്ങാടി: പരപ്പനങ്ങാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ദ്വിവാര്‍ഷിക ജനറല്‍ ബോഡിയോഗവും 2022-2024 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കലും നാളെ (ബുധന്‍) രാവിലെ ഒമ്പത് മണിക്ക് കെ.കെ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

പരിപാടിയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കള്‍ സംബന്ധിക്കും.

അന്നേ ദിവസം മൂന്ന് മണി വരെ കട മുടക്കം ആയിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top