Section

malabari-logo-mobile

അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ കോഴ്‌സ്‌ ഇന്‍ -ഫാര്‍മസി അപേക്ഷ ക്ഷണിച്ചു സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലെ മാസ്റ്റര്‍ ഓഫ്‌ ഫാര്‍മസി(എം.ഫാം), ഫാം.ഡി (പോസ്റ്...

പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ കോഴ്‌സ്‌ ഇന്‍ -ഫാര്‍മസി അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലെ മാസ്റ്റര്‍ ഓഫ്‌ ഫാര്‍മസി(എം.ഫാം), ഫാം.ഡി (പോസ്റ്റ്‌ ബാക്കുലറേറ്റ്‌) കോഴ്‌സുകളിലേയ്‌ക്ക്‌ 2016-17 അധ്യയന വര്‍ഷ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ജൂലൈ 19 വരെ കേരളത്തിലെ എല്ലാ ഫെഡറല്‍ ബാങ്ക്‌ ശാഖകളിലും അപേക്ഷാ ഫീസ്‌ സ്വീകരിക്കും. പൊതുവിഭാഗത്തിന്‌ 600 രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന്‌ 300 രൂപയുമാണ്‌ ഫീസ്‌. അപേക്ഷാ നമ്പരും, ബാങ്കില്‍ നിന്നും ലഭിക്കുന്ന ചെല്ലാന്‍ നമ്പരും ഉപയോഗിച്ച്‌ അപേക്ഷകര്‍ക്ക്‌ ജൂലൈ 20 വരെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി www.lbscentre.in വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ നിന്നും അല്ലെങ്കില്‍ KUHAS അംഗീകരിച്ച യൂണിവേഴ്‌സിറ്റികളില്‍ നിന്നും രണ്ടും മൂന്നും നാലും വര്‍ഷങ്ങളില്‍ ആകെ 55 ശതമാനത്തില്‍ കുറയാതെയുളള മാര്‍ക്ക്‌ നേടി ബി.ഫാം കോഴ്‌സ്‌ പാസായ കേരളീയര്‍ക്ക്‌ അപേക്ഷിക്കാം. സര്‍വ്വീസ്‌ ക്വാട്ടയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ ബന്ധപ്പെട്ട വകുപ്പ്‌ അധ്യക്ഷന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്‌. പ്രിന്റൗട്ട്‌ എടുത്ത അപേക്ഷാ ഫോമിനോടൊപ്പം ചെല്ലാന്‍ രസീതിന്റെ ഓഫീസ്‌ കോപ്പിയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഡയറക്ടര്‍, എല്‍.ബി.എസ്‌ സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്റ്‌ടെക്‌നോളജി, എക്‌സ്‌ട്രാ പോലീസ്‌ റോഡ്‌, നന്ദാവനം, പാളയം, തിരുവനന്തപുരം – 33 വിലാസത്തില്‍ ജൂലൈ 21 ന്‌ വൈകിട്ട്‌ അഞ്ച്‌ മണിക്കകം എത്തിക്കണം. ഫോണ്‍ 0471 – 2560360, 2560361, 2560363, 2560364, 2560365
പി.എന്‍.എക്‌സ്‌.2472/16
തൃശൂര്‍ ഗവ:മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്‌ പ്രവേശനം
തൃശൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ 2016 ലെ എം.ബി.ബി.എസ്‌ പ്രവേശനം ജൂലൈ 13, 14, 15 തീയതികളില്‍ തൃശൂര്‍ ഗവ:മെഡിക്കല്‍ കോളേജ്‌, അലുമനി അക്കാഡമിക്‌ ഓഡിറ്റോറിയത്തില്‍ നടത്തും. ഈ ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ പ്രവേശന നടപടികള്‍ ആരംഭിക്കും. അലോട്ട്‌മെന്റ്‌ ലഭിച്ചവര്‍ രക്ഷകര്‍ത്താക്കളോടൊപ്പം അന്നേ ദിവസം അഡ്‌മിറ്റ്‌ കാര്‍ഡ്‌,(എന്‍ട്രന്‍സ്‌ പരീക്ഷയുടെ), സെലക്ഷന്‍ മെമ്മോ, എസ്‌.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്‌, അസല്‍ സര്‍ട്ടിഫിക്കറ്റ്‌, (പ്ലസ്‌ടു/സി.ബി.എസ്‌.ഇ/തത്തുല്യ യോഗ്യത), പാസ്‌ സര്‍ട്ടിഫിക്കറ്റ്‌, ഫീസ്‌ രസീത്‌, ട്രാന്‍സ്‌ഫര്‍ സര്‍ട്ടിഫിക്കറ്റ്‌, കോഴ്‌സ്‌ & സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌ , ജാതി സര്‍ട്ടിഫിക്കറ്റ്‌ (എസ്‌.സി/എസ്‌.റ്റി & ഒ.ഇ.സി), പ്രതിരോധ കുത്തിവ്‌യ്‌പ്പുകള്‍ എടുത്തതിന്റെ രേഖകള്‍(ഹെപ്പറ്റൈറ്റിസ്‌ ബി/ചിക്കന്‍പോക്‌സ്‌/എം.എം.ആര്‍), ഫിസിക്കല്‍ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌(അസി.സര്‍ജന്‍ റാങ്കില്‍ കുറയാത്ത ഗവ: ഡോക്ടര്‍ നല്‍കിയത്‌) മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷയുടെ മാര്‍ക്ക്‌ ഷീറ്റ്‌, ഫോട്ടോ (രണ്ട്‌ എണ്ണം) എന്നിവയുടെ അസല്‍ രേഖകളുമായി ഹാജരാകണം.
പി.എന്‍.എക്‌സ്‌.2473/16
ഹോര്‍ട്ടിക്കള്‍ച്ചര്‍ തെറാപ്പി – സൗജന്യ പരിശീലനം
പൂജപ്പുര സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ്‌ വൈകല്യമുളള പ്ലസ്‌ടു പാസായ വിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യമായി ആറ്‌ മാസത്തെ ഹോര്‍ട്ടിക്കള്‍ച്ചര്‍ തെറാപ്പി ഡിപ്ലോമ കോഴ്‌സ്‌ നടത്തുന്നു. ഇതിനുളള അഭിമുഖം ഇന്ന്‌(ജൂലൈ 12) രാവിലെ 10.30 ന്‌ സ്ഥാപനത്തില്‍ നടത്തും. ഫോണ്‍ 0471 -2345627
പി.എന്‍.എക്‌സ്‌.2474/16

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!