നേപ്പാളില്‍ ശക്തമായ ഭൂചലനം, തീവ്രത 7.1; ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ പ്രകമ്പനം

കാഠ്മണ്ഡു: നേപ്പാളില്‍ ഭൂചലനം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ പ്രകമ്പനമുണ്ടായി.

ഇന്ത്യന്‍ സമയം 6.35നാണ് ഭൂകമ്പമുണ്ടായത്. വടക്കന്‍ നേപ്പാളായിരുന്നു പ്രഭവ കേന്ദ്രം. ടിബറ്റില്‍ നേപ്പാള്‍ അതിര്‍ത്തിക്കടുത്തായാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയത്. ബിഹാറിലും അസമിലും പ്രകമ്പനമുണ്ടായി.

നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top