HIGHLIGHTS : strike of private buses in Tirur

മലപ്പുറം: തിരൂരിൽ സ്വകാര്യ ബസ്സുകൾ പണിമുടക്കി .നഗരത്തിൽ ഏർപ്പെടുത്തിയ താൽക്കാലിക ഗതാഗത പരിഷ്ക്കരണത്തിൽ പ്രതിഷേധിച്ചാണ് ഇന്ന് സമരം നടത്തിയത്
.
സിറ്റി ജംക്ഷനിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിലെ വൺ വേ എടുത്ത് കളഞ്ഞതിൽ പ്രതിഷേധിച്ചാണ് പണിമുടക്കിയത്.
പണിമുടക്കിൽ ജനം വലഞ്ഞതോടെ പോലീസ് ബസ്സുകൾ പിടിച്ചെടുത്ത് സർവ്വീസ് നടത്തി.തുടർന്ന് മൂന്ന് മണിക്കൂറിൽ അധികം നീണ്ട് നിന്ന പ്രതിഷേധത്തിന് ഒടുവിൽ വൈകീട്ട് ബസ്സ് പ്രതിനികളുമായും, യുണിയൻ നേതാക്കളുമായി ഡി.വൈ.എസ്.പി ഓഫീസിൽ ചർച്ച നടത്താൻ തീരുമാനിച്ചു. നിലവിൽ സമരം പിൻവലിച്ചു.
