ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങള്‍; ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍. 12, 13 തീയതികളില്‍ ഹോട്ടലുകളില്‍ നിന്ന് ഹോം ഡെലിവറി മാത്രമേ അനുവാദമുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവായി. 12നും 13നും ടേക്ക് എവേ, പാഴ്സല്‍ സൗകര്യങ്ങള്‍ ഹോട്ടലുകളില്‍ അനുവദനീയമല്ല.

ശക്തമായ സാമൂഹ്യ അകലം പാലിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ ദിവസങ്ങളില്‍ നടത്താവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി അടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം.

11ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ കടകളില്‍ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്യുന്ന കടകളും ഉള്‍പ്പെടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top