പാലക്കാട്: ട്രെയിന് നേരെ കല്ലേറ്.കല്ലേറില്‍ യാത്രക്കാരന് സാരമായി പരിക്കേറ്റു. കന്യാകുമാരി ബംഗ്ലൂര്‍ എക്‌സ്പ്രസിനുനേരെ ഇന്നലെ രാത്രിയാണ് കല്ലേറുണ്ടായത്.
കല്ലേറില്‍ കളമശ്ശേരി സ്വദേശി അക്ഷയ് സുരേഷിനാണ് പരിക്കേറ്റത്. ഇദേഹത്തെ കോയമ്പത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലക്കിടി റെയില്‍വേ സ്റ്റേഷന് സമീപം വെച്ചായിരുന്നു സംഭവം. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




