ആവി ചിക്കന്‍ ഇതുവരെ ഉണ്ടാക്കിയില്ലെങ്കില്‍ വേഗം ഉണ്ടാക്കിക്കോളു..സൂപ്പര്‍ടേസ്റ്റാണ്

ആവശ്യമുള്ള ചേരുവകള്‍
ഒരു കോഴി
മഞ്ഞള്‍പ്പൊടി:1 ടീസ്പൂണ്‍
മുളക് പൊടി;ഒന്നര ടീസ്പൂണ്‍
ഗരംമസാലപൊടി;ഒരു ടീസ്പൂണ്‍
കുരുമുളക് പൊടി:1ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി;ഒരു ടേബിള്‍ സ്പൂണ്‍
യോഗാര്‍ട്ട്;അരക്കപ്പ്
ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ്;അരക്കപ്പ്
ഉപ്പ് ആവശ്യത്തിന്
ഉള്ളി:ഒന്ന്
തക്കാളി ;ഒന്ന്
നാരങ്ങ നീര്;ഒരു നാരങ്ങയുടേത്

തയ്യാറാക്കുന്ന വിധം;

ഒരു കോഴി തോലി കളഞ്ഞ് നന്നായി വൃത്തിയാക്കിയെടുക്കുക(കഷ്ണങ്ങളാക്കരുത്.).മുകളില്‍ പറഞ്ഞിട്ടുള്ള എല്ലാ പൊടികളും ഇഞ്ചി വെളുത്തുള്ള പേസ്റ്റ് യോഗാര്‍ട്ട് എന്നിവയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നല്ല പേസ്റ്റ് പരുവത്തില്‍ കുഴച്ചെടുക്കുക.ശേഷം ഇത് കോഴിയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. തൊലികളഞ്ഞ ഒരു ഉള്ളി വലുതായി നാലു കഷ്ണമായി മുറിച്ചതും, തക്കാളി രണ്ട് കഷ്ണമായി മുറിച്ചതും ഈ കോഴിക്കൊപ്പം വെച്ച് ഒരു ചെറുനാരങ്ങാ നീര് പിഴിഞ്ഞൊഴിച്ച് അരമണിക്കൂര്‍ വെക്കുക. ശേഷം ആവി കയറ്റി വേവിക്കാന്‍ പറ്റുന്ന ഒരു ഒരുപാത്രത്തില്‍ കുറച്ച് വെളിച്ചെണ്ണ തടവി മാറ്റുക. അരമണിക്കൂര്‍ ഒരു പുറവും ശേഷം മറിച്ചിട്ട് ഇരുപത് മിനിറ്റോളം അടുത്ത വശവും ആവി കയറ്റി വേവിച്ച് എടുക്കുക(ഇറച്ചി വേവുന്നതിന് അനുസരിച്ച് സമയത്തില്‍മാറ്റമുണ്ടാകും). ആവി കയറ്റുന്ന സമയത്ത് ആവി പുറത്ത് പോവാതിരിക്കാന്‍ മൈദയോ ഫോയല്‍ പേപ്പറോ വെച്ച് നന്നായി മൂടിയിരിക്കണം. വളരെ രുചികരമായ ഈ വിഭവം എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്നതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top