സംസ്ഥാന സ്കൂൾ കായിക മേള; സ്വർണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

HIGHLIGHTS : State School Sports Festival; Thiruvananthapuram wins the gold cup

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിലെ സ്വർണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം. 67 -ാ മത് സംസ്ഥാന സ്കൂൾ കായിക മേള കൊടിയിറങ്ങുമ്പോൾ ഓവറോൾ ചാമ്പ്യനുള്ള പ്രഥമ ചീഫ്മിനിസ്റ്റഴ്സ് ട്രോഫി തിരുവനന്തപുരം ജില്ല ഏറ്റുവാങ്ങി. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സമാപനസമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്തു.1825 പോയിൻ്റുമായാണ് തിരുവനന്തപുരം ഓവറോൾ കിരീടം കൈപിടിയിലാക്കിയത്. 892 പോയിന്റുമായി തൃശ്ശൂർ രണ്ടാം സ്ഥാനം നേടിയപ്പോൾ 859 പോയിന്റോടെ കണ്ണൂർ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്‌തു.

അത്ലറ്റിക്സിൽ മലപ്പുറമാണ് കിരീടം നിലനിർത്തിയത്. ഫോട്ടോ ഫിനിഷിംഗിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച അത്ലറ്റിക്സ് മത്സരങ്ങൾ അവസാനം 4×100 മീറ്റർ റിലേയിൽ നടത്തിയ ആധിപത്യത്തിലൂടെയാണ് മലപ്പുറം ജേതാക്കളായത്. റിലേയിൽ ഒരു മീറ്റർ റെക്കോർഡ് അടക്കം മൂന്ന് സ്വർണമാണ് മലപ്പുറം സ്വന്തമാക്കിയത്. 247 പോയിന്റ്റാണ് മലപ്പുറം കൈവരിച്ചത്.

സ്കൂളുകളിൽ തുടർച്ചയായ നാലാം വർഷവും മലപ്പുറത്തിലെ ഐഡിയൽ കടകശ്ശേരിയാണ് ചാമ്പ്യൻമാരായത്. 78 പോയിന്റ്റാണ് ഐഡിയൽ കടകശ്ശേരി സ്കൂൾ നേടിയത്. 58 പോയിൻ്റുമായി വിഎംഎച്ച്എസ് വടവന്നൂർ രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ കഴിഞ്ഞ തവണ റണ്ണേഴ്സ് അപ്പായിരുന്ന നവാമുകുന്ദാ തിരുനാവായ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

ഏറ്റവും മികച്ച സ്പോർട്സ് സ്കൂൾ ചാമ്പ്യന്മാർ ജീവി രാധയാണ്. 57 പോയിന്റുമായാണ് ഇവർ ചാമ്പ്യൻമാരായത്. ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ കൂടി സ്വർണം നേടിയതിന് പിന്നാലെ പാലക്കാടിൻന്റെ നിവേദ്യ കലാധർ ട്രിപ്പിൾ സ്വർണവും സ്വന്തമാക്കി. സീനിയർ പെൺകുട്ടികളുടെ റിലേയിൽ സ്വർണം ലഭിച്ചതോടെ ആദിത്യ അജിയുടെ സ്വർണ നേട്ടം നാലായി ഉയരുകയും ചെയ്തു. അടുത്ത കായികമേള കണ്ണൂരിൽ വെച്ചാണ് നടക്കുന്നത്.

2031 ഒരു വിദ്യാർഥി ഒരു കായിക ഇനം പഠിക്കണമെന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി വിശിവൻകുട്ടി വ്യക്തമാക്കി. ജയത്തിനും പരാജയത്തിനും അപ്പുറം ഒളിമ്പിക്സ് സ്വപ്നം കാണാനുള്ള വഴിയാണ് കായിക മേള എന്ന് സമാപന ചടങ്ങിൽ മുഖ്യഥിതിയായ ഓളിംപ്യൻ പി ആർ ശ്രീജേഷ് പറഞ്ഞു.

ഒളിമ്പിക്സ് മാതൃകയിൽ രണ്ടാം തവണയും സംസ്ഥാന സ്കൂൾ കായികമേള വിജയകരമാക്കി നടത്തിയതിന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ അഭിനന്ദിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. പാവപ്പെട്ട കുട്ടികൾക്ക് വീട് നൽകാനുള്ള സർക്കാർ ശ്രമം അഭിനന്ദനാർഹമാണ്. ഈ സംസ്ഥാനത്തിന്റെ ഗവർണർ ആയിരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും ഒളിമ്പിക്സ് എന്ന ലക്ഷ്യത്തിലേക്കുള്ള വഴിയാണ് കായിക മേളയെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിമാരായമുഹമ്മദ് റിയാസ്,വീണ ജോർജ്,ജി ആർ അനിൽ എന്നിവർ സമാപന സമ്മേളനത്തിന്റെ ഭാഗമായി.

68 -ാ മത്സംസ്ഥാന കായിക മേളയ്ക്ക് കണ്ണൂർ ജില്ലാ ആതിഥേയത്വം വഹിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!