ജനുവരി നാല് മുതൽ എട്ട് വരെ കൊല്ലം ജില്ലയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവ വിജയികള്‍ക്കുള്ളസ്വർണക്കപ്പുമായുള്ള ഘോഷയാത്രയ്ക്ക് നാളെ ജനുവരി രണ്ട് രാവിലെ ഒമ്പതിന് കോട്ടയ്ക്കൽ രാജാസ്സ്‌കൂളിൽ സ്വീകരണം നൽകും. മുൻ വർഷത്തെ വിജയികളായ കോഴിക്കോട് ജില്ലയിൽ നിന്നും 117.5 പവൻതൂക്കം വരുന്ന സ്വർണ്ണക്കപ്പ് പൊതുമരാമത്ത്–വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് കൈമാറും.
തുടർന്ന് ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് കപ്പ് ഏറ്റുവാങ്ങും. കോട്ടയ്ക്കൽ രാജാസ് സ്‌കൂളിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽസാസ്‌കാരിക പ്രവർത്തകർ, അധ്യാപകർ, വിദ്യാർഥികൾ, നാട്ടുകാർ എന്നിവർ ചേർന്ന് സ്വീകരണം നൽകും. ശേഷം കപ്പുമായുള്ള ഘോഷയാത്രയുടെ പ്രയാണം പാലക്കാട് ജില്ലയിലേക്ക് കടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



