തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് മാറ്റം. ബീവറേജ് കോര്‍പ്പറേഷന്‍ എം ഡി ആയിരുന്ന യോഗേഷ് ഗുപ്തയ്ക്ക് എഡിജിപി പദവി നല്‍കി. പോലീസ് ട്രെയിനിങ്ങ് എഡിജിപി ആയാണ് നിയമനം. പകരം ശ്യാം സുന്ദറിനെയാണ് ബെവ്‌കോ എംഡി ആയി നിയമിച്ചത്.
കേന്ദ്ര ഡെപ്യൂട്ടേഷന്‍ അവസാനിച്ച് തിരിക എത്തിയ രാഹുല്‍ ആര്‍ നായരെ കോഴിക്കോട് ക്രൈംബ്രാഞ്ച് മൂന്നില്‍ എസ്.പി ആയി നിയമിച്ചു.
പുതുതായി ഐപിഎസ് എസ് ലഭിച്ച എട്ട് പേര്‍ക്കും പുതിയ പദവി നല്‍കിയിട്ടുണ്ട്. എന്‍ ഐ എ എസ്.പി ആയിരുന്ന എ.പി ഷൗക്കത്തലിയ്ക്ക് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് എസ്.പി ആയാണ് നിയമനം. അതേസമയം തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയില്‍ നിന്ന് മാറ്റിയ ചൈത്ര തെരേസ ജോണിനെ റെയില്‍വേ എസ്പിയായി നിയമിച്ചു.




