Section

malabari-logo-mobile

കേരളത്തില്‍ ഏപ്രില്‍ 6 ന് തിരഞ്ഞെടുപ്പ്

HIGHLIGHTS : State Assembly elections

ദില്ലി:കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാച്ചു. കേരളത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. ഏപ്രില്‍ 6 ന് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം മെയ് 2 ന്. കേരളത്തില്‍ മാര്‍ച്ച് 12 മുതല്‍ പത്രിക സമര്‍പ്പണം. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ 6 ന്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 19 ന്. വിജ്ഞാപനം മാര്‍ച്ച് 12 ന്.

അസമില്‍ മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്, മാര്‍ച്ച് 27 ആദ്യഘട്ട തിരഞ്ഞെടുപ്പ്.

sameeksha-malabarinews

ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍ സുനില്‍ അറോറയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

ആരോഗ്യസുരക്ഷ ഉറപ്പാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. കോവിഡ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കേരളത്തില്‍ പോളിങ് ബൂത്തുകളുടെ എണ്ണം 40,771 ആയി വര്‍ധിപ്പിച്ചു. കഴിഞ്ഞതവണ 21,498 ബൂത്തുകളാണ് ഉണ്ടിയിരുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് പോളിങ്. കേരളത്തില്‍ 140 മണ്ഡലങ്ങള്‍ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ 824 അസംബ്ലി മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.

 

കൊവിഡ് ബാധിതര്‍ക്ക് പ്രത്യകമായി വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം. 80 വയസിന് മുകളിലുളളവര്‍ക്ക് തപാല്‍ വോട്ട് ചെയ്യാം. പ്രചരണത്തിന് കോവിഡ് ചട്ടം ബാധകമായിരിക്കും.
പത്രിക നല്‍കാനന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ടുപേര്‍, വോട്ടെടുപ്പ് സമയം ഒരുമണിക്കൂര്‍ വരെ നീട്ടാം. കോവിഡ് സാഹചര്യത്തില്‍ ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചു. വാഹന റാലിയില്‍ 5 വാഹനങ്ങള്‍ മാത്രം. വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചുപേര്‍. പ്രശ് ബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ്. പ്രശ്‌ന ബാധിത മേഖലകളില്‍ കേന്ദ്ര നിരീക്ഷകര്‍. ദീപക് മിശ്ര ഐപിഎസ് കേരളത്തിലെ പോലീസ് നിരീക്ഷകന്‍. പുഷ്‌പേന്ദ്ര സിംഗ് പുനിയ കേരളത്തിലെ പ്രത്യേക നിരീക്ഷകന്‍ .പരാതികള്‍ അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍.

മണ്ഡലങ്ങളില്‍ ഒരുസ്ഥാനര്‍ത്ഥിക്ക് പരമാവധി 30.8 ലക്ഷം ചിലവഴിക്കാം. ഉത്‌സവങ്ങളും പരീക്ഷകളും പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് തിയതികള്‍ തയ്യാറാക്കിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!